ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്ട്രോൾ മൂലം രക്തധമനികൾ ചുരുങ്ങുകയോ ബ്ലോക്കാകുയോ ചെയ്യുന്ന അതെറോസ്ക്ലിറോസിസ് മൂലമുള്ള ഹൃദയാഘാതങ്ങളിൽ 80 ശതമാനവും യുവാക്കളിലാണ് ഉണ്ടാകാറുള്ളതെന്ന് 2019ലെ ഹാർവഡ് ഹെൽത്ത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു._
_അമിതവണ്ണവും ഉയർന്ന രക്തസമ്മർദവുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നതെന്ന് അമേരിക്കയിലെ സെൻറേഴ്സ് ഫോർ ഡിസീസ് കൺട്രോളും വ്യക്തമാക്കുന്നു. ലഹരി ഉപയോഗം, പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളും ഹൃദ്രോഗത്തിന് പിന്നിലെ കാരണങ്ങളാണ്. ഹൃദ്രോഗ കേസുകളിൽ കൂടുതലും വ്യായാമമില്ലായ്മയാണ് കാരണമെന്നും പഠനങ്ങൾ പറയുന്നു._
*_ഹൃദയസ്തംഭനം ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്_*
_ബോധക്ഷയം, വേഗത്തിലുള്ള ഹൃദയമിടിപ്പ്,_ _നെഞ്ചുവേദന തലകറക്കം,ശ്വസിക്കാൻ ബുദ്ധിമുട്ട്,ഛർദ്ദി,വയറുവേദന,നെഞ്ചുവേദന_ _ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുള്ളത് ഇവരിൽ._
_പുകവലിക്കാരിൽ
ചീത്ത കൊളസ്‌ട്രോൾ ഉള്ളവരിൽ
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ വ്യായാമം ചെയ്യാത്തവരിൽ
അമിതവണ്ണം ഉള്ളവരിൽ
അമിത മദ്യപാനം ഉള്ളവരിൽ_
*_ഹൃദയത്തെ കാക്കാൻ ചെയ്യേണ്ടത്..._*
_പുകവലി ഹൃദയാരോഗ്യത്തെ ബാധിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. അതിനാൽ പുകവലി പൂർണമായും ഉപേക്ഷിക്കുക._
_സമ്മർദ്ദം ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്._
_ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു. രാവിലെയോ വെെകിട്ടോ ലഘുവ്യായാമങ്ങൾ ശീലമാക്കുക._
_സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കേണ്ടത് പ്രധാനമാണ്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ഉപ്പ് അല്ലെങ്കിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു._
_ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക._