സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെന്നത് തെറ്റായ പ്രചാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി


സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെന്നത് തെറ്റായ പ്രചാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നടക്കുന്നത് വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമെന്നും പുതിയ കണക്കുകൾ നിരത്തി മന്ത്രി ആരോപിച്ചു.

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പുതിയ കണക്കുമായി വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തിയത്. സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറത്ത് ഇതുവരെ 49,906 പ്ലസ് വൺ സീറ്റുകളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും, പതിനായിരത്തോളം പേർ അലോട്ട്മെൻറ് കിട്ടിയിട്ടും പ്രവേശനം നേടിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. 14037 പേർ മാത്രമാണ് മലപ്പുറത്ത് ഇനി അഡ്മിഷൻ കിട്ടാനുള്ളത്. സർക്കാർ സ്കൂളിൽ മാത്രം രണ്ടായിരം സിറ്റുകളുടെ കുറവ് മാത്രമേ ഉള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
Previous Post Next Post