ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ തമ്മിലടിച്ചു; തലയ്ക്ക് പരിക്കേറ്റ പോലീസുകാരൻ ചികിത്സയിൽ ;





കോട്ടയം: ഡിപ്പാർട്ട്മെൻറ് വക വാഹനം കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ തമ്മിലടിച്ചു
പോലീസുകാരുടെ റസ്റ്റ് റൂമിൽ വെച്ചുണ്ടായ അടിപിടിയിൽ ജനലിൽ തലയടിച്ച് പൊലീസുകാരൻ്റെ തലയ്ക്ക് പരിക്കേറ്റു.
സുധീഷ് കുമാർ , ജോൺ ബോസ്കോ എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് ഉച്ചയോടെ ചിങ്ങവനം പൊലീസ് സ്റ്റേഷനുള്ളിലെ റസ്റ്റ് റൂമിൽ വച്ച് തമ്മിലടിച്ചത്.
തലയ്ക്ക് പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട് സ്റ്റേഷനുള്ളിൽ വെച്ച് പോലീസുകാർ തമ്മിൽ നടന്ന അടിപിടിയിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post