സ്‌കൂളിലെ റാഗിങ്..വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ…


വയനാട് മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ.ഏഴ് ദിവസത്തേക്കാണ് സസ്‌പെൻഷൻ.സംഭവം പ്രേത്യക കമ്മറ്റി ഉണ്ടാക്കി അന്വേഷിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്.ശേഷം പത്താം ക്ലാസിലാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് വരുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു.
Previous Post Next Post