പെൺകുട്ടിയുടെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം അന്വേഷണ സംഘം വിശദമായി പരിശോധിക്കും. പ്രതി ബിനോയിയെ ഇന്നും ചോദ്യം ചെയ്യും.21കാരനായ ബിനോയിയും ഇൻസ്റ്റഗ്രാം താരമാണ്. ആത്മഹത്യ പ്രേരണ, പോക്‌സോ അടക്കമുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.യുവാവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ചില ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം