ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ്.. പൊലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ചു..യുവതിക്കെതിരെ കേസ്…


പൊലീസ് ഉദ്യോഗസ്ഥരെയുൾപ്പടെ നിരവധിയാളുകളെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയ്‌ലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിനെ കേസെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച് യുവാവിന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി.ഇതിന് പുറമെ ഐഎഎസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിപ്പ് നടത്തിയത്. നേരത്തെ യുവതിക്കെതിരെ പരാതി നല്‍കിയ യുവാവിനെതിരെ ഇവര്‍ പീഡന പരായി നല്‍കിയിരുന്നു. ഈ യുവാവ് ഇപ്പോള്‍ ജയിലിലാണ്.


Previous Post Next Post