ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ.ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്സാപ് ഗ്രൂപ്പിൽ താനില്ലെന്ന് അർജുൻ പറഞ്ഞു.തന്റെ ഏതു നമ്പറാണ് ആ ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കണം. എന്റെ അറിവിൽ അങ്ങനെയില്ല. തെളിവ് പൊലീസും സർക്കാരും പുറത്തു കൊണ്ടുവരണം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വിളിച്ച് ക്ലാരിഫിക്കേഷൻ ചോദിച്ചുവെന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു. വീട്ടിൽ വന്നാൽ വിശദീകരണം നൽകാമെന്ന് പറയുകയും ചെയ്തു.
ജനം മുഴുവനും ഈ സർക്കാരിനെതിരാണ്. അതാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അർജുൻ ചൂണ്ടിക്കാട്ടി.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിപിഎം ബിജെപിയെക്കാൾ താഴെ പോയിരിക്കുകയാണ്. ആ വിവാദത്തിൽ നിന്നും തലയൂരാനാണ് തനിക്കെതിരായ നീക്കമെന്നും അർജുൻ രാധാകൃഷ്ണൻ പറഞ്ഞു.