പാമ്പാടി : കാണാതായ മീനടം സ്വദേശിയുടെ മൃതദേഹം ഇന്ന് ഉച്ചയോട് കൂടി ഈരാറ്റുപേട്ടയിൽ നിന്ന് തിരച്ചിലിനായ് വന്ന ടീം എമർജൻസി കണ്ടെടുത്തു
മീനടം കരോട്ട് മുണ്ടിയാക്കൽ അനീഷിൻ്റെ (40) മൃതദേഹം
ഫയർഫോഴ്സും ,എമർജൻസി ടീം ഉം സംയുക്തമായ തിരച്ചിലിലാണ് കണ്ടെത്തിയത് മീനടം തോട്ടിൽ
നിന്നാണ് മൃതദേഹം ലഭിച്ചത്
ഏബ്രഹാം വർഗീസ് ,ലീലാമ്മ ദമ്പതികളുടെ മകനാണ് അനീഷ്
കഴിഞ്ഞ ദിവസം കാണാതായ അനീഷിൻ്റെ പാദരക്ഷകൾ തോടിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത് മൂന്ന് ദിവസമായി നടന്ന തിരച്ചിലിന് ഒടിവിലാണ് മൃതദേഹം കണ്ടെത്തിയത് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു