കൊല്ലം: ചിന്നക്കട മേൽപ്പാലത്തിൽവെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു. കൊല്ലം അമ്മൻകട മൈത്രിനഗർ വിജയമന്ദിരത്തിൽ സ്മിത (48) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കൂട്ടിയിടിക്കാതിരിക്കായി വെട്ടിച്ച രണ്ട് ബൈക്കുകളിലൊന്ന് സ്മിത സഞ്ചരിച്ച സ്കൂട്ടറിൽ തട്ടുകയായിരുന്നു. തുടർന്ന് സ്കൂട്ടർ ബസ്നടിയിൽ അകപ്പെട്ടാണ് അപകടമുണ്ടാകുന്നത്