കോഴിക്കോട് ഫറോക്കിൽ ബസിനും വൈദ്യുതി പോസ്റ്റിനുമിടയിൽപെട്ട് കാൽനടയാത്രക്കാരൻ മരിച്ചു.അത്താണിക്കലിൽ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പിൽ മുഹമ്മദ് അലി (47) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്.
കോഴിക്കോട്– പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് തട്ടിയത്. വളയ്ക്കുന്നതിനിടെ ബസിന്റെ വശം അലിയുടെ ദേഹത്ത് തട്ടുകയും അലി പോസ്റ്റിനും ബസിനും ഇടയിൽ പെടുകയുമായിരുന്നു. പെരുന്നാളിന് സാധനങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു അലി .