കനത്ത മഴയ്ക്കിടെ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു ആശങ്കയില്‍ വീട്ടുകാർ…


കനത്ത മഴയില്‍ കിണര്‍ താഴ്ന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശങ്കയില്‍. ഓമശ്ശേരിയിലെ അമ്പലക്കണ്ടി വടിക്കിനിക്കണ്ടി ഖദീജയുടെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നുപോയത്. മുകളില്‍ നിന്നും രണ്ട് മീറ്റര്‍ താഴെയായി റിംഗുകളും പമ്പ് സെറ്റുമുള്‍പ്പെടെ താഴ്ന്നു പോയി.വീടും കിണറും തമ്മില്‍ ഏകദേശം ഒന്നര മീറ്റര്‍ മാത്രമാണ് അകലമുള്ളത്. അതിനാല്‍ വീടിനെയും ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബാംഗങ്ങള്‍. 40 വര്‍ഷത്തോളം പഴക്കമുള്ള കിണറാണിതെന്ന് ഖദീജ പറഞ്ഞു. മുപ്പത് വര്‍ഷം മുമ്പാണ് കിണറില്‍ റിംഗിറക്കിയത്. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Previous Post Next Post