‘വൃദ്ധനല്ലേ മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ’..വിവാദ പരാമർശവുമായി കെ സുധാകരൻ…



എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ വിവാദപരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മരിച്ചത് ചെറുപ്പക്കാരനല്ലല്ലോ വൃദ്ധനല്ലേയെന്ന് സുധാകരന്‍ ചോദിച്ചു. ബോംബുകള്‍ ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് പറയാമെന്നുമായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി രംഗത്തെത്തിയിരുന്നു. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു.


Previous Post Next Post