മോദി രാജിവച്ച് ഹിമാലയത്തിൽ പോകണം: കോൺഗ്രസ് '






ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും ധാർമികവുമായ പരാജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടതെന്നും, അദ്ദേഹം രാജിവച്ച് ഹിമാലയത്തിൽ പോകണമെന്നും കോൺഗ്രസ്.
ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ സാധിക്കില്ലെന്നാണ് വോട്ടെണ്ണൽ പ്രവണതകൾ കാണിക്കുന്നത്. താൻ അസാധാരണനാണെന്നു ഭാവിച്ചിരുന്ന മോദിക്കാണ് ഇതിന്‍റെ ധാർമിക ഉത്തരവാദിത്വമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു.

''അവർക്ക് എന്നെ പരമാവധി എന്താണു ചെയ്യാൻ സാധിക്കുക? ഞാനൊരു ദരിദ്രനാണ്, ഞാനെന്‍റെ സഞ്ചിയുമെടുത്ത് രംഗമൊഴിയും'', മോദി 2016 ഡിസംബർ മൂന്നിന് മൊറാദാബാദിൽ പറഞ്ഞ ഈ വാക്കുകൾ പരാമർശിച്ചാണ് ജയ്റാം രമേശിന്‍റെ പരിഹാസം. 'ഔട്ട്ഗോയിങ്' പ്രൈമം മിനിസ്റ്റർ എന്നാണ് തന്‍റെ പോസ്റ്റിൽ മോദിയെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. സ്വന്തം പ്രസ്താവന മോദി ഓർക്കണമെന്നും, സഞ്ചിയുമെടുത്ത് ഹിമാലയത്തിൽ പോകണമെന്നുമാണ് കൂട്ടിച്ചേർത്തിരിക്കുന്നത്
Previous Post Next Post