കനത്ത മഴയില്‍ ഓവുചാലില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു



കണ്ണൂര്‍: കനത്ത മഴയില്‍ ഓവുചാലില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. കണ്ണൂര്‍ തലശ്ശേരി മഞ്ഞോടിയിലാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. ഓടയ്ക്ക് സ്ലാബില്ലാത്തതിനാലാണ് അപകടം സംഭവിച്ചത്.

പള്ളൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. രാവിലെ എട്ടരയോടെയാണ് ഓവുചാലില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടത്. കാല്‍വഴുതി ഓടയിലേക്ക് വീണതാവമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തലശേരിയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം അപകടമെന്നാണ് സംശയിക്കുന്നത്. മുന്‍പും പ്രദേശത്ത് സമാന രീതിയില്‍ അപകടം സംഭവിച്ചിട്ടുണ്ട്.
Previous Post Next Post