കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; വീണാ ജോര്‍ജിന്‍റെ കുവൈറ്റ് യാത്ര മുടങ്ങി







കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡൽഹിയിലെ റെസിഡന്‍റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്.

പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. വ്യാഴാഴ്ച രാത്രി 10.30നാണ് കുവൈറ്റിലേക്കുള്ള വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ രാത്രി 9 മണിയായിട്ടും അനുമതി ലഭിക്കാതായതോടെ മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്
Previous Post Next Post