ശോഭ സുരേന്ദ്രന് ഉയര്‍ന്ന പദവി..ദില്ലിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം…


ശോഭ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം.നാളെ എത്തണമെന്നാണ് നിർദേശം. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും. സംഘടനാ തലത്തിൽ ശോഭയ്ക്ക് പദവികൾ നൽകുന്നത് നേതൃത്വത്തിന്റെ പരി​ഗണനയിലുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തലത്തിൽ ബിജെപി അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്. കേരളത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ കെ സുരേന്ദ്രൻ കാലാവധി പൂർത്തിയാക്കിയതാണ്. ഈ സാഹചര്യത്തിൽ ശോഭയെ സംസ്ഥാന അധ്യക്ഷയാക്കുമോയെന്നാണ് കണ്ടറിയേണ്ടത്.


        

Previous Post Next Post