ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാ തലത്തില്‍ തിരുത്തല്‍ നടപടിക്ക് തയ്യാറെടുക്കുകയാണ് സിപിഐഎം. തിരഞ്ഞെടുപ്പ് പരാജയം വിശദമായി സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ച നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒപ്പം ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിച്ചതും ഗൗരവമായി കാണുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ പോലും ബിജെപിക്ക് ചോര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.