വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും




തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. മറ്റ് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം പുതുക്കിയ പാഠപുസ്തകങ്ങളെത്തും.

പതിവുപോലെ ഇത്തവണയും പ്രവേശനോത്സവവുമുണ്ട്. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ടെത്തി കുട്ടികളെ ആശംസകള്‍ അറിയിക്കും.
Previous Post Next Post