കോഴിക്കോട്: പയ്യോളിയിൽ ഒരു മാസം മുൻപ് വാങ്ങിയ സ്കൂട്ടർ യാത്രക്കിടെ കത്തി നശിച്ചു. പയ്യോളി സ്വദേശി ആറുകണ്ടത്തിൽ അൻഷാദിന്റെ സ്കൂട്ടറാണ് കത്തി നശിച്ചത്. പൂക്കാട്ടെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്ന അൻഷാദിന്റെ സ്കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. മൂടാടിക്ക് സമീപമായിരുന്നു സംഭവം. പിറകിൽ വന്ന കാർ യാത്രക്കാരാണ് സ്ക്കൂട്ടറിൽ തീപടരുന്നത് അൻഷാദിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ സ്കൂട്ടർ നിർത്തി അൻഷാദ് ഇറങ്ങി. അപ്പോഴേക്കും സ്ക്കൂട്ടർ പൂർണമായും കത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ക്കൂട്ടറിന്റെ ആദ്യ സർവ്വീസ് കഴിഞ്ഞത്.
പുതിയ സ്കൂട്ടറിന്റെ ആദ്യ സർവീസ് കഴിഞ്ഞ ദിവസം… ഓട്ടത്തിൽ വണ്ടി കത്തിയമർന്നു… ബാക്കിയായത് ചെയ്സ് മാത്രം വണ്ടി വാങ്ങിയത് ഒരു മാസം മുമ്പ്
Jowan Madhumala
0
Tags
Top Storites