ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന ബിജെപിയുടെ വ്യാമോഹം ഇന്ത്യന്‍ ജനത തകര്‍ത്തുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്.
ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരിലെ ബിജെപി വിജയം ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.