ഇന്ദിരാഗാന്ധി ഭാരതമാതാവെന്ന സുരേഷ് ഗോപിയുടെ പരാമർശം; അതൃപ്തി പരസ്യമാക്കി ആർഎസ്എസ്



തിരുവനന്തപുരം: സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവെന്ന പ്രസ്താവനയിൽ ആർഎസ്എസ് നേതാക്കൾക്ക് അതൃപ്തി. ഭാരതാംബയുടെ ചിത്രം പങ്കുവെച്ചാണ് ആർഎസ്എസ്സിൻ്റെ പ്രതിഷേധം. സംഘടനയുടെ സംസ്ഥാന സെക്രട്ടറി സുഭാഷ് അതൃപ്തി അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് പ്രതിഷേധ പ്രതികരണം.

ഇന്ദിരാ ഗാന്ധി ഭാരതത്തിൻ്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിൻ്റെ പിതാവാണെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. കെ കരുണാകരൻ്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന.

എന്നാൽ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കരുണാകരൻ കോൺസിൻ്റെ പിതാവുംരാഗിൻ്റെ മാതാവ് ഇന്ദിരാന്ധിയെന്നുമാണ് പറഞ്ഞത്. ഞാൻ പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുക്കില്ല. മാധ്യമങ്ങളെ വിലക്കിയിട്ടില്ല. ഇങ്ങനെയെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ല എന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. 
Previous Post Next Post