തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായിയേയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളി നടന്നു…


സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി കെ സുധാകരൻ.ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുത്തതിന്റെ തെളിവാണ് വിജയം. തൃശൂരിൽ മൂന്നാം സ്ഥാനത്തെത്തിയത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരിൽ നടന്നത് ഒത്തുകളിയാനിന്നും സുധാകരൻ ആരോപിച്ചു.

‘സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരിൽ പ്രതിഫലിച്ചത്. ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്.മുന്നേറ്റത്തിലെ പങ്ക് കണ്ണൂരിലെ നേതാക്കന്മാർക്കുമുണ്ടെന്നും സുധാകരൻ പറഞ്ഞു.


Previous Post Next Post