ഇടിമിന്നൽ ജാഗ്രത: ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് വിലക്ക്






കോട്ടയം: ജില്ലയിൽ 2 ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം ജൂൺ 8, 9 തീയതികളിൽ നിരോധിച്ച് ഉത്തരവായതായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കലക്റ്റർ വി. വിഘ്നേശ്വരി അറിയിച്ചു
Previous Post Next Post