ആലപ്പുഴ : വണ്ടാനത്ത് ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു.വണ്ടാനം മൂക്കയിൽ നൂറ്റിപ്പത്തിൽചിറയിൽ വിനോയ് – നിഷ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഏയ്ഡൻ വിനോയ് ആണ് തോട്ടിലെ വെള്ളത്തിൽ വീണ് മരിച്ചത്.ശനിയാഴ്ച പകൽ വീടിൻ്റെ തുറന്നു കിടന്ന ഗേറ്റിലൂടെ ആരും കാണാതെ പുറത്തിറങ്ങിയ എയ്ഡൻ വീടിന് മുന്നിലുള്ള തോട്ടിൽ വീഴുകയായിരുന്നു.ബന്ധുക്കൾ എത്തി കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ
സഹോദരൻ: ആൽബിൻ.