കുടുംബവഴക്ക്;തൃശൂർ മാളയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു



തൃശൂർ: കുടുംബവഴക്കിനെത്തുടർന്ന് തൃശൂർ ജില്ലയിലെ മാളയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. വടമ സ്വദേശി വലിയകത്ത് ഷൈലജയാണ് (52) കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വാക്കു തർക്കത്തിനൊടുവിൽ ഹാദിൽ അമ്മയെ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Previous Post Next Post