കോട്ടയത്തെ നാട്ടകം ട്രാവൻകൂർ സിമന്റ്റ്സ് ചെയർമാനായി സണ്ണി തെക്കേടം നിയമിതനായി.കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായ ഇദ്ദേഹം . കാണക്കാരി വെമ്പള്ളി സ്വദേശിയാണ്.
കേരള കോൺഗ്രസിലെ (എം) തന്നെ ബാബു ജോസഫ് സ്ഥാനമൊഴി ഞ്ഞതിനാലാണു നിയമനം.കേരളാ കോൺഗ്രസ് (എം)നു ലഭിച്ച കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ ആദ്യ പകുതി കഴിഞ്ഞവർ രാജി വച്ച് അടുത്ത ആൾക്ക് നല്കണമെന്നുള്ള തീരുമാന പ്രകാരമാണ് ബാബു ജോസഫ് രാജിവച്ചത്.
ഇതിന് പ്രകാരം മൂവാറ്റുപുഴ പൈനാപ്പിൾ ഫാക്ടറി ചെയർമാനായ ജോസ് ടോം രാജിവച്ചിരുന്നു.