കോട്ടയം സ്വദേശിയായ വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍



കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയില്‍ പൂട്ടിയിട്ട് നാല്‍പതിനായിരം രൂപയും ഐഫോണും കവര്‍ന്നത്. പ്രതി കണ്ണൂര്‍ സ്വദേശി ആല്‍ബിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കെഎസ്ആര്‍ടിസിക്ക് സമീപത്തെ ലോഡ്ജില്‍ കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി കൊച്ചിയിലെത്തുന്നത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പരിസരത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇതിനിടെയിലാണ് കണ്ണൂര്‍ സ്വദേശിയായ ആല്‍ബിന്‍ ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി വൈദികന്റെ് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവും ഐഫോണും കവര്‍ന്നത്.
Previous Post Next Post