ഏറ്റുമാനൂർ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ കാരിത്താസ് ഭാഗത്ത് മൂശാരികുന്നേൽ വീട്ടിൽ വടി സുരേഷ് എന്ന് വിളിക്കുന്ന സുനീഷ് (42) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി താന്‍ ഓടിച്ചിരുന്ന ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന തെള്ളകം സ്വദേശിയായ മധ്യവയസ്കനെ ആക്രമിക്കുകയും, വാഹനത്തിന്റെ മുൻപിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സുനീഷ് ഓടിച്ചിരുന്ന ഓട്ടോ മധ്യവയസ്കൻ കാരിത്താസ് ഭാഗത്ത് വച്ച് ഓട്ടം വിളിക്കുകയും, ഓട്ടോയിൽ പോകുന്ന സമയം തെള്ളകം പാരഗൺ കമ്പനിക്ക് സമീപം വച്ച് വണ്ടി നിർത്തിയ ഇയാൾ മധ്യവയസ്കനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് റോഡിലൂടെ വന്നിരുന്ന വാഹനത്തിന്റെ മുൻപിലേക്ക് ഇയാളെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്ക് മധ്യവയസ്കനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ സൈജു, എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, അനീഷ് വി.കെ, വിൽസൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഏറ്റുമാനൂരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.പിടിയിലായത് പേരൂർ സ്വദേശി
Jowan Madhumala
0