കോഴിക്കോട് - ബംഗളൂരു കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്



ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ബംഗളൂരു ബിടദിക്ക് സമീപം പുലര്‍ച്ചെ 3.45നാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു - മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post