പാമ്പാടി : ഐക്യ ജനാധിപത്യമുന്നണിയുടെയും ഫ്രാൻസിസ് ജോർജിന്റെയും മിന്നുന്ന വിജയത്തിൽ ആഹ്ലാദം പങ്കുവച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ പാമ്പാടി ടൗണിൽ പ്രകടനം നടത്തി. അനീഷ് ഗ്രാമറ്റം, ജോർജ് പാമ്പാടി
സി എം പി നേതാവ് എൻ.ഐ മത്തായി
രതീഷ് ഗോപാലൻ, ബിജു പുത്തൻകുളം, വി.എസ് ഗോപാലകൃഷ്ണൻ, ഏലിയാമ്മ ആന്റണി, പി. എസ് ഉഷാകുമാരി, മേരിക്കുട്ടി മർക്കോസ്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. തുടർന്ന് പാമ്പാടി ബസ്റ്റാൻഡിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗോകുലം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി സെക്രട്ടറി ഉദ്ഘാടനം ചെയ്തു. കെ.ഡി.പി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കുഞ്ഞു പുതുശ്ശേരി, ഐ.എൻ. റ്റി യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് അനിയൻ മാത്യു, അഡ്വക്കേറ്റ് സിജു കെ ഐസക്ക്, എൻ.ഐ മത്തായിഎന്നിവർ പ്രസംഗിച്ചു.