യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് വീണ്ടും തിരിച്ചടി.സഞ്ജുവിന്റെ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു.മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ എട്ടോളം വീഡിയോകളാണ് യുട്യൂബ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് കഴിഞ്ഞ ദിവസം ആജീവനാന്തം റദ്ദാക്കിയിരുന്നു.. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനത്തിലാണ് സഞ്ജുവും സുഹൃത്തുക്കളും.