എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമായി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തിയാൽ തന്റെ തല മൊട്ടയടിക്കുമെന്ന വെല്ലുവിളിയുമായി നേതാവ്.ഡൽഹി ആം ആദ്മി പാർട്ടി സ്ഥാനാർഥി സോംനാഥ് ഭാരതിയാണ് വെല്ലുവിളിയുമായി എത്തിയത്.ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ ഇത്തവണ ഭൂരിപക്ഷം സീറ്റുകളും ബിജെപി നേടുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിനു പിന്നാലെയാണ് സോംനാഥ് ഭാരതിയുടെ പ്രതികരണം.
ഡൽഹിയിലെ ഏഴ് സീറ്റിലും ആം ആദ്മി പാർട്ടി ജയിക്കും.മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്നും തന്റെ വാക്ക് കുറിച്ചുവെച്ചോളാനും സോംനാഥ് ഭാരതി പറഞ്ഞു.