ചങ്ങനാശേരിയിൽ ഭാര്യ മറ്റൊരു യുവാവിനൊപ്പം സ്റ്റാൻഡിൽ എത്തി, ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി, ആക്രമണത്തിന് ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി,





കോട്ടയം: മറ്റൊരു യുവാവിനൊപ്പം എത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ യുവാവ് ഭാര്യയെ കുത്തി വീഴ്ത്തി. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിനു കൈമാറി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ചങ്ങനാശേരി ബസ് സ്റ്റാൻഡിലായിരുന്നു അക്രമ സംഭവങ്ങൾ. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവാണ് ഭാര്യയെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്. അസം ദേമാജി ജില്ലക്കാരായ മോസിനി ഗോഗോയ്(22)ക്കാണ് പരിക്കേറ്റത്. പ്രതിയായ അസം ദേമാജി ജില്ലക്കാരിയായ മധുജ ബറുവ (25)യെ നാട്ടുകാർ പിടികൂടി പൊലീസിൽഏൽപ്പിച്ചു. പരിക്കുകളുള്ളതിനാൽ ഇയാളെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കോട്ടയം ചങ്ങനാശേരി വാഴൂർ ബസ് സ്റ്റാൻഡിലായിരുന്നു അക്രമ സംഭവങ്ങൾ. പ്രതിയായ മധുജ ബറുവ കൊച്ചിയിലെ ബോട്ടിൽ ജീവനക്കാരനാണ്. ഇയാളുടെ ഭാര്യയായ മോസിനി ഗോഗോയ് ഞായറാഴ്ച മറ്റൊരു ഇതര സംസ്ഥാനക്കാരനായ യുവാവിനൊപ്പം ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ എത്തി. ഇവരെ പിൻതുടർന്ന് പ്രതി സ്റ്റാൻഡിൽ എത്തുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി ഭാര്യയെ കുത്തി വീഴ്ത്തി. തുടർന്ന്, രക്ഷപെടാൻ
പ്രതിയെ മുനിസിപ്പൽ അർക്കേഡിൽ വച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസിനു കൈമാറി. പരിക്കുകളുള്ളതിനാൽ പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.


Previous Post Next Post