ആലപ്പുഴയിൽ കാറിന് തീപിടിച്ചു…


അമ്പലപ്പുഴ: ആലപ്പുഴ വഴിച്ചേരി പാലത്തിനടുത്ത് സ്കോർപിയോ കാറിന് തീപിടിച്ചു .ആലപ്പുഴ അഗ്നി രക്ഷ സേന സ്ഥലത്തെത്തി അപകടാവസ്ഥ പരിഹരിച്ചു. വാഹനം റോഡിൻ്റെ അരികിലേക്ക് മാറ്റി ഗതഗത തടസ്സം ഒഴിവാക്കി.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കരണമെന്നാണ് പ്രാഥമിക നിഗമനം. പകൽ 12 ഓടെ ആയിരുന്നു സംഭവം. കാറിന് തീപിടിക്കുന്നത് കണ്ട് അടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാർ ഫയർ എക്സിറ്റിംഗ്യുഷർ ഉപയോഗിച്ചു തീയണയ്ക്കാൻ ശ്രമിച്ചിരുന്നു .അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ആർ. ജയസിംഹൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് .കെ .ആർ . അനിൽകുമാറിൻ്റെ ഫയർ ആൻ്റ് റസ്ക്യു ഓഫിസർമാരായ അമർജിത്ത് ,എ.ജെ. ബഞ്ചമിൻ ,ഡാനി ജോർജ്ജ് ,വി.വിനീഷ് , വുമൺ ഫയർ ആൻ്റ് റസ്ക്യു ഓഫിസർ സ്വാതി കൃഷ്ണ എന്നിവരാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത് .
Previous Post Next Post