''പ്രവാസലോകം കണ്ട ഏറ്റവും വലിയ ദുരന്തം'', മുഖ്യമന്ത്രി''കേരളത്തിന്‍റെ ജീവനാഡിയാണ് പ്രവാസികൾ, ഇനി ഇങ്ങനെ ഒരു ദുരന്തം ആവ൪ത്തിക്കാതിരിക്കാനുള്ള മു൯കരുതലുകൾ അത്യാവശ്യമാണ്''




കൊച്ചി : പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯. കുവൈത്തിൽ മരിച്ച മലയാളികളുൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിക്കുന്ന കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനി ഇങ്ങനെ ഒരു ദുരന്തം ആവ൪ത്തിക്കാതിരിക്കാനുള്ള മു൯കരുതലുകൾ അത്യാവശ്യമാണ്. കേരളത്തിന്‍റെ ജീവനാഡിയാണ് പ്രവാസികൾ. ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണവ൪. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവ൪ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതം' പ്രവാസ ലോകം കണ്ട വലിയ ദുരന്തമാണിത്.

ഇത്തരം ദുരന്തം ആവ൪ത്തിക്കാതിരിക്കാ൯ കുവൈത്ത് സ൪ക്കാരും ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സ൪ക്കാ൪ നൽകുമെന്നാണ് കരുതുന്നത്. കേന്ദ്ര സ൪ക്കാരും ഫലപ്രദമായ ഇടപെടൽ നടത്തണം.

വിവാദങ്ങൾക്ക് ഇപ്പോൾ സമയമില്ല. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കാര്യത്തിൽ കേന്ദ്ര സ൪ക്കാ൪ ശരിയായി ഇടപെട്ടു. കുവൈത്ത് സ൪ക്കാരും ഫലപ്രദമായി ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു
Previous Post Next Post