കയറ്റുമതിക്ക് നിരോധനമുള്ള അരിയാണ് കടത്താന്‍ ശ്രമിച്ചത്. യുകെയിലേക്കായിരുന്നു അരി കടത്താനിരുന്നത്. തമിഴ്‌നാട്ടിലെ ഒരു സ്ഥാപനത്തിന്റേതാണ് പിടികൂടിയ കണ്ടെയ്‌നറുകള്‍. ഒരു മാസത്തിനിടെ മാത്രം പത്തോളം കണ്ടെയ്‌നര്‍ അരിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. മൂന്ന് കോടിയോളം രൂപയുടെ അരി നേരത്തെ കസ്റ്റംസ് പിടിച്ചിരുന്നു.