കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകാനുള്ള നീക്കം സജീവം: മന്ത്രി ഗണേഷ് കുമാർ




കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിനായി സംസ്ഥാന സർക്കാർ സഹായം നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

ഒറ്റത്തവണയായി ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആർടിസി ഒരുക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്നും യോഗത്തിൽ പറഞ്ഞു
Previous Post Next Post