തലയോലപ്പറമ്പ് ബഷീര്‍ സ്മാര വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാ(53)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം.
ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞ് വീണു. സന്തോഷ് കുഴഞ്ഞു വീഴുന്നതു കണ്ടു വിദ്യാര്‍ഥകള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റു അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യ നില വഷളായതോടെ
ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
20 വര്‍ഷമായി ബഷീര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സന്തോഷ് കുമാര്‍.
സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് ചോറ്റാനിക്കര അമ്ബാടിമലയിലുള്ള മണ്ണാത്തിക്കുന്നേല്‍ വസതിയില്‍ നടക്കും.