ദുബായ് മാളിൽ തിങ്കളാഴ്ച മുതൽ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം നിലവിൽ വരും



സൗജന്യ പാർക്കിംഗ് സമയത്തിനകം മാൾ വിട്ട ശേഷം അതേ ദിവസം രണ്ട് മണിക്കൂറിനകം വീണ്ടും മാളിൽ എത്തിയാൽ നിരക്ക് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

വാഹനം പെയ്ഡ് പാർക്കിംഗ് സോണിലേക്ക് പ്രവേശിക്കുമ്പോൾ, അതിൻ്റെ നമ്പർ പ്ലേറ്റ് കാമറകൾ പകർത്തും. നമ്പർ പ്ലേറ്റും അതിൻ്റെ ലിങ്ക് ചെയ്ത നമ്പറും തിരിച്ചറിയാൻ സാലിക് സിസ്റ്റം ഉപയോഗിക്കും. വാഹനം പുറത്തിറങ്ങുമ്പോഴും ഈ അവസ്ഥ ഉണ്ടാവും. സമയത്തെ അടിസ്ഥാനമാക്കിയുള്ള പാർക്കിംഗ് ഫീസ് ഉപയോക്താവിൻ്റെ സാലിക് അക്കൗണ്ടിൽ നിന്ന് കുറക്കുകയും ചെയ്യും.

മണിക്കൂർ ഇടവേളക്ക് ശേഷം മാളിലേക്ക് വീണ്ടും പ്രവേശിക്കുന്ന സന്ദർശകർ പുതിയ പ്രവേശനം കണക്കാക്കുകയും രണ്ട് മണിക്കൂറുകൾക്ക് വീണ്ടും അർഹത നേടുകയും ചെയ്യും.
Previous Post Next Post