സർവകലാശാലകളിലെ വിസി നിയമനം: സേർച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ




തിരുവനന്തപുരം: സംസ്ഥാനത്തെ 6 സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സേർച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേരള, എംജി, കെടിയു, കാർഷിക, ഫിഷറീസ്, മലയാളം സർവകലാശാലകളിലാണ് സേർച് കമ്മിറ്റി രൂപീകരിച്ചത്.

കമ്മിറ്റിയിൽ യുജിസിയുടെയും ചാൻസലറുടെയും നോമിനികളെ ഉൾപ്പെടുത്തി രാജ്ഭവൻ വിജ്ഞാപനം ഇറക്കി. നോമിനികളെ നൽകാത്തതിനാൽ സർവകലാശാല പ്രതിനിധികൾ കമ്മിറ്റിയിൽ ഇല്ല. സേർച് കമ്മിറ്റി രൂപീകരിക്കുന്നതിനു ഗവർണർ പ്രതിനിധിയെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് സർവകലാശാലകൾ ഒഴിഞ്ഞു മാറുകയായിരുന്നു.

 വി സി മാർ ഇല്ലാതെ ഒരു വർഷത്തോളമായ സാഹചര്യത്തിൽ ഹൈകോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവൻ നിലപാട്
Previous Post Next Post