ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കന്നതിനിടയിൽ പൊട്ടിത്തെറിച്ച് അപകടം….തൊഴിലാളിക്ക് പരിക്കേറ്റു…

തൃശൂർ ചേറ്റുവയിൽ ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കന്നതിനിടയിൽ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടിൽ ജിമ്മിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തും തീ പിടിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ മറ്റ് തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പുറത്തു പോയിരിക്കുകയായിരുന്നു. വീട് അറ്റകുറ്റപ്പണിയുടെ ഭാഗമായ പെയിൻ്റിം​ഗ് നടക്കുന്നതിനാൽ ടർപ്പെന്റൈൻ ഉൾപ്പടെ തീ പടരാൻ സാധ്യതയുള്ള വസ്തുക്കളും വലിയ ഗ്യാസ് സിലിണ്ടറും അടുക്കളയിൽ ഉണ്ടായിരുന്നു.ഗുരുവായൂരിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. പരുക്കേറ്റ ജിമ്മിയെ ആദ്യം ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദ​ഗ്ധ ചികിത്സക്ക് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകട സ്ഥലത്ത് പതിനഞ്ചോളം പേർ പണിയെടുത്തിരുന്നു. തൊഴിലാളികൾ ചായ കുടിക്കാൻ പുറത്തുപോയ സമയത്താണ് സംഭവമുണ്ടായതെന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ദുബെയിൽ ടൂറിസം കമ്പനി നടത്തുന്ന നെടിയേടത്ത് അനൂപിൻ്റെ വീട്ടിലാണ് അപകടം ഉണ്ടായത്.

        

Previous Post Next Post