ചങ്ങനാശേരി ളായിക്കാട് വടക്കേക്കര വലിയപറമ്പിൽ അബ്ദുൾ ഖാദറിന്റെ (സന്തോഷ്) മകൻ മുഹമ്മദ് സുഹൈൽ (അപ്പു-26) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 12 മണിയ്ക്ക് ശേഷം എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട് ഭാഗത്തായിരുന്നു അപകടം.
തിരുവല്ലയിൽ നിന്നും വീട്ടിലേയ്ക്ക് വരികയായിരുന്നു അപ്പു.
യുവാവ് സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.
മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം പിന്നീട് വടക്കേക്കര മുഹിയുദ്ധീൻ പള്ളിയിൽ.മാതാവ് - ജുമൈലത്ത്.