ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം..ഉദ്ഘാടനം വൈകിട്ട്…


തിരുവനന്തപുരം : ലോക കേരളസഭയുടെ നാലാം സമ്മേളനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തിൽ ഇന്ന് മൂന്ന് മണിക്കാണ് ഉദ്ഘാടനം. കുവൈറ്റിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ നടത്താനിരുന്ന കലാപരിപാടികൾ മാറ്റി വച്ചിരുന്നു.കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിലാണ് ഉദ്ഘാടനം വൈകിട്ട് 3:00 മണിയിലേക്ക് മാറ്റിയത്.

കുവൈറ്റ് അപകടപശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയ‍ർന്നെങ്കിലും പ്രതിനിധികൾ എത്തിയതിനാൽ സമ്മേളനം നടത്താൻ തീരുമാനിക്കുകയായിരുന്നു. നാളെ വൈകിട്ടാണ് സമാപനം.
Previous Post Next Post