വയനാട്ടിൽ പതിനഞ്ചുകാരന് സ്കൂളിൽ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. സുൽത്താൻ ബത്തേരി മൂലങ്കാവ് ഗവൺമെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് പരിക്കേറ്റത്. സഹപാഠികൾ മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്ന് ആരോപണമുണ്ട്.
മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തിയെന്നാണ് ആരോപണം. വിദ്യാര്‍ത്ഥിക്ക് ചെവിക്കും സാരമായ പരിക്കേറ്റു. ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാര്‍ത്ഥി. ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.