ബിവറേജസ് കോര്‍പറേഷൻ ജീവനക്കാര്‍ക്ക് നേരെ കണ്ണൂരിൽ ആക്രമണം. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ബെവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരായ സുബീഷ്, വത്സല എന്നിവർക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ബെവ്കോ ജീവനക്കാരൻ്റെ തലയിൽ സോഡ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്ത്തിയെന്നും പരാതിയുണ്ട്. മദ്യം വാങ്ങാൻ വരി നിൽക്കാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. കടയടച്ച് മടങ്ങാനിരിക്കെയാണ് രണ്ട് പേർ ആക്രമിച്ചത്. അക്രമികൾ 2 പേരെയും കണ്ണൂര്‍ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിവറേജസ് കോര്‍പറേഷനിലെ വനിതാ ജീവനക്കാരിക്കുൾപ്പെടെ മർദ്ദനം…..സോഡ കുപ്പി കൊണ്ട് തലക്കടിച്ചു…..
Jowan Madhumala
0