ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായെന്നും നവകേരള സദസ് ധൂര്‍ത്തായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ വിമര്‍ശിച്ചു. അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണങ്ങള്‍ സിപിഎമ്മും തള്ളിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 2019നെ അപേക്ഷിച്ച് 1.75 ശതമാനവും 2014നെ അപേക്ഷിച്ച് ഏഴ് ശതമാനവും വോട്ട് കുറഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ഇതിന്റെ കാരണം കൃത്യമായി പഠിച്ച് താഴേതട്ടില്‍ വിശകലനം ചെയ്യുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകളാണ് ബിജെപിയിലേക്കു പോയതെന്നു കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ ദിവസം തന്നെ ആലപ്പുഴയില്‍ സിപിഎം വോട്ടുകളും ബിജെപിയിലേക്ക് പോയെന്നു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞിരുന്നു.