ദോഹ: അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം സ്വദേശി എബ്രഹാം മാത്യു (ബിനു 61) ആണ് ബുധനാഴ്ച മരിച്ചത്.
കുവൈത്ത് എയർവേയ്സ് ജീവനക്കാരനായ ഇദ്ദേഹം കുടുംബത്തോടൊപ്പം ചൊവ്വാഴ്ചയാണ് ഖത്തറിലെത്തിയത്. ഭാര്യ: മിനി (കുവൈത്തിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപിക). മക്കളായ കെവിനും ജോഷ്വയും കുവൈത്തിൽ ജോലി ചെയ്യുന്നു.
കുവൈത്ത് സിറ്റി മർത്തോമ ഇടവക അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും