ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; വൃദ്ധ ദമ്പതികൾ ഗുരുതരാവസ്ഥയിൽ,,ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.


കൊല്ലം:അഞ്ചൽ, വീടിനുള്ളിൽ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് വീട് തകരുകയും വൃദ്ധ ദമ്പതികൾക്ക് ഗുരുതരമായി പരക്കേൽക്കുകയും ചെയ്തു. പനയഞ്ചേരി ചന്ദ്രോ വിലാസത്തിൽ മനോഹരൻ പിള്ള (65) ലളിത ( 61 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും  തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഉഗ്രസ്ഫോടനത്തിൻ്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത്, തകർന്ന വീടിനുള്ളിൽ ഗുരുരമായി പരിക്കേറ്റു കിടക്കുന്ന മനോഹരൻ പിള്ളയെയാണ്.ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസും നാട്ടുകാരും ചേർന്ന് 
വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് അടുക്കളയിൽ തകർന്ന സ്ലാബുകൾക്കിടയിൽ കിടക്കുന്ന ലളിതയെ കണ്ടെത്തിയത്.ഉടൻ തന്നെ ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുപകരണങ്ങളും വീടിന്റെ ഭാഗങ്ങളും നശിച്ചു. ഇവരുടെ ഏക മകൻ മനോജ് ഏതാനും മാസം മുമ്പാണ് വാഹനാപകടത്തിൽ മരിച്ചത്.
Previous Post Next Post