പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു



പാമ്പാടി :പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു 
ഉച്ചകഴിഞ്ഞ് 2: 40 ഓട് കൂടി പാമ്പാടി ഗ്രാമീൺ ബാങ്കിന് മുൻവശത്തായിരന്നു അപകടം അപകടത്തിൽ വട്ടുകളം ശാന്തവിലാസത്തിൽ സുരേഷ് കുമാർ 50 ( കൂരാലിയിൽ താമസം )    സുരേഷ് കുമാറിന് സാരമായി പരുക്കേറ്റു ,സ്റ്റാർ ഹെൽത് സീനിയർ മാനേജർ ആണ് സുരേഷ് ലാറ ബുക്ക് സ്റ്റാൾ എന്ന
കടയുടെ  മുമ്പിൽ നിന്നും  ബൈക്കിൽ കയറി ഇരുന്ന് ഹെമറ്റ്  ധരിക്കാൻ ഒരുങ്ങുന്ന സമയത്ത് കോട്ടയം ഭാഗത്തേയ്ക്ക് പോയ കാർ  നിയന്ത്രണം വിട്ട്  ബൈക്കിൽ ഇടിക്കുകയായിരുന്നു ഹെൽമറ്റ് ധരിക്കാൻ പോലും സുരേഷിന് സാധിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു  സമീപത്ത്   ഉള്ള രണ്ട് കാറുകളികളും  നിയന്ത്രണം വിട്ട കാർ  ഇടിച്ചു അപകടത്തെ തുടർന്ന് സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Previous Post Next Post