ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പില്‍ അബ്ദുല്‍ ഖാദര്‍ (54)ആണ് മരിച്ച മലയാളി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ബാറുണ്‍ ബഗ്ദിയും സൗദി പൗരനായ അബ്ദുള്‍ മുഹ്‌സിനുമാണ് മരിച്ച മറ്റു രണ്ട് പേര്‍. തായിഫില്‍ നിന്ന് റാണിയയിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്.
ഇന്ത്യക്കാര്‍ സഞ്ചരിച്ച വാഹനവും സൗദി പൗരന്‍ സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തായിഫിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.